യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻഫിനിറ്റി പാലം രാജ്യത്തിനു സമർപ്പിച്ചു. ഭാവിയിലേക്കുള്ള പാലമെന്നും രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായി 2018ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഷിൻദഗ പാലം എന്നായിരുന്നു പഴയപേര്. 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള പാലം ക്രീക്കിൽ നിന്നു 15.5 മീറ്റർ ഉയരത്തിലാണ്. ഇരുഭാഗത്തേക്കും 6 ലെയ്നുകൾ വീതമുണ്ട്. നിർമാണത്തിന് 2,400 ടൺ ഉരുക്ക് ഉപയോഗിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണം.