
അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തിന്റെ മേധാവി അഡ്വ. സജീവാണ് ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ മര്‍ദിച്ചത്. സജീവിനെതിരെ നുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ കേസെടുത്തിരുന്നു. ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനനടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.