
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ 30 വയസുള്ള യുവതി മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. യുവതിയും മറ്റൊരു അന്തേവാസിയും തമ്മില്‍ ഇന്നലെ രാത്രി തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ രണ്ട് സെല്ലിലേക്ക് മാറ്റിയിരുന്നു. രാവിലെ അഞ്ച് മണിയോടെ ആശുപത്രി അധികൃതര്‍ സെല്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.