അകത്തേകുനെല്ലായ : തന്ത്രിയും ദീർഘകാലമായി പൂജാദികർമങ്ങൾക്കു നേതൃത്വം കൊടുത്തു തന്റെ മേഖലയിൽ സ്ഥാനമുറപ്പിച്ച മോളൂർ അകത്തേകുന്നത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരി ഷഷ്ട്യബ്ദപൂർത്തി നിറവിൽ. ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ മേൽശാന്തി പദവി വഹിച്ചിരുന്ന കുടുംബം കൂടിയാണിത്. ഇദ്ദേഹം ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇവിടെ പൂജ നിർവഹിക്കുന്നു.
കേരളത്തിനകത്തും പുറത്തും ഒട്ടേറെ താന്ത്രിക പൂജാ കർമങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകി വരുന്നു. മകൻ ശ്യാം കൃഷ്ണൻ നമ്പൂതിരി ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പനമണ്ണ ശശിയുടെ നേതൃത്വത്തിൽ പഞ്ചതായമ്പക, കൈക്കുളങ്ങര മാതൃസമിതിയുടെ കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവയോടെയാണു നാലു ദിവസത്തെ പിറന്നാൾ ആഘോഷം തുടങ്ങിയത്.ന്നം കൃഷ്ണൻ നമ്പൂതിരി ഷഷ്ട്യബ്ദപൂർത്തി നിറവിൽ
ഇന്നു രാവിലെ 9നു ചെർപ്പുളശ്ശേരി ശിവന്റെ നേതൃത്വത്തിൽ കേളി, ഉച്ചയ്ക്കു ശേഷം 2ന് അക്ഷരശ്ലോകം, വൈകിട്ട് 6നു ജുഗൽബന്ദി എന്നിവ നടക്കും. പിറന്നാൾ ദിനമായ നാളെ രാവിലെ 9നു നടക്കുന്ന അനുമോദന സദസ്സിൽ ബാബു നമ്പൂതിരി മുഖ്യാതിഥിയാകും. തന്ത്രി അണ്ടലാടി മന്യ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട് അധ്യക്ഷനാകും.