Spread the love
പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

കൊച്ചി: പ്യഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വിജയ് ബാബുവിന്റെയും സിനിമ നിര്‍മ്മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പ്യഥ്വിരാജിന്റെ പ്യഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറര്‍ ഫിലിം, വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയത്.

നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് നേരിട്ട് ഹാജരാകുന്നതിനും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ആദിര്‍വാദ് സിനിമാസിന്റെയും മാജിക് ഫ്രെയിമിന്റെയും ഓഫീസുകളില്‍ കഴിഞ്ഞ ആഴ്ച പരിശോധന നടത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കണക്കുകളിൽ ചില വ്യത്യാസം കണ്ടെത്തി.

നിർമ്മാതാക്കളുടെ കൊച്ചിയിലെ വിവിധ ഓഫീസുകളിലായിരുന്നു റെയ്ഡ് നടന്നത്. ആന്‍റ്​ണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസിലാണ് ആദ്യം സംഘം റെയ്ഡിനെത്തിയത്​. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമായിരുന്നു പരിശോധന.

പ്രധാനമായും രണ്ട് കാര്യങ്ങളില്‍ വ്യത്യാസമുള്ളത്. അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് മുന്‍പ് ടിടിഎസ് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും ആദായ നികുതിയായി അടച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ചില അഭിനേതാക്കള്‍ക്ക് പ്രതിഫലം മുഴുവന്‍ നേരിട്ട് കൈമാറിയിട്ടില്ല. വിതരണ അവകാശ കരാര്‍ ആയിട്ടാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഇതുവഴി ടി ഡി എസ് ലാഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കോവിഡിനെത്തുടര്‍ന്ന് മാസങ്ങളോളം തിയേറ്ററുകള്‍ അടച്ചിട്ട അവസ്ഥയിലായിരുന്നു. ഈ സമയത്ത നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ഇതിലൂടെ ലഭിച്ച തുകയ്ക്ക് ക്യത്യമായി പലരും നികുതി അടച്ചിട്ടില്ലെന്നാണ് സംശയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിരിയ്ക്കുന്നത്.

Leave a Reply