Spread the love
3 ദിവസം കൊണ്ട് 7149 സ്‌കൂളുകളിൽ പരിശോധന

സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയില്ല. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്, എപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാർ, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണൽ കോഡിനേറ്റർമാർ, സൂപ്രണ്ടുമാർ, ക്ലർക്കുമാർ,വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ,ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,നൂൺ ഫീഡിങ് സൂപ്പർവൈസർമാർ, ന്യൂൺ മീൽ ഓഫീസർമാർ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്കൂളുകൾ സന്ദർശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സ്കൂളുകൾക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

Leave a Reply