Spread the love

പട്ടാമ്പി: ടൗണിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനകളിൽ പഴകിയ മത്സ്യം പിടികൂടി. 100 കിലോ പഴകിയ മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

പട്ടാമ്പിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പട്ടാമ്പി നഗരത്തിലെ ഏഴ് മത്സ്യ ഹോൾസെയിൽ കടകളിൽ നിന്നും 36 സാമ്പിളികൾ പരിശോധനയ്‌ക്കായി അയച്ചത്. ഇതിൽ പല കടകളും പഴകിയ മത്സ്യമാണ് വിൽക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 100 കിലോയിലധികം പഴകിയ മത്സ്യം പിടികൂടിയത്.

Leave a Reply