കൊച്ചി∙ പാസ്പോർട്ട് സംബന്ധമായ അറിയിപ്പുകൾ എളുപ്പത്തിൽ പൊതുജനത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസ് സ്വന്തം ഇൻസ്റ്റഗ്രാം പേജ് തുറന്നു. കോട്ടയത്തു പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പുതിയ ഓഫിസ് ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി വി.മുരളീധരനാണു കൊച്ചി ആർപിയുടെ ഇൻസ്റ്റഗ്രാം പേജ് ഉദ്ഘാടനം ചെയ്തത്. @rpocochin എന്നതാണ് ഇൻസ്റ്റഗ്രാം യൂസർനെയിം. പാസ്പോർട്ട് സംബന്ധിച്ചുള്ള അറിയിപ്പുകൾക്കു instagram.com/rpocochin ഫോളോ ചെയ്യാമെന്നു റീജനൽ പാസ്പോർട്ട് ഓഫിസർ ടി.ആർ.മിഥുൻ പറഞ്ഞു. ഇതുവരെ ഫെയ്സ്ബുക്കിലും എക്സിലുമാണ് (ട്വിറ്റർ) കൊച്ചി പാസ്പോർട്ട് ഓഫിസിൽനിന്നുള്ള വിവരങ്ങളും അറിയിപ്പുകളും സമൂഹമാധ്യമങ്ങളിൽ ലഭ്യമായിരുന്നത്.