
ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്. ചില കണ്ടന്‍റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും യെസ്‌ക്ലസിവ് ആയ കണ്ടെന്റുകൾ (വീഡിയോ, പോസ്റ്റ്,സ്റ്റോറി എന്തുമാകാം) കാണണമെങ്കില്‍ തങ്ങളുടെ ഫോളോവേര്‍സിനോട് പണം ആവശ്യപ്പെടാം. നേരിട്ടുള്ള ഇടപാടായിരിക്കും ഇത് എന്നാണ് വിവരം. അതായത് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക. തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ച് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. ഇന്ത്യയിലും ഇത് പരീക്ഷിക്കുന്നു എന്നാണ് ഇന്‍സ്റ്റഗ്രാം ടിപ്പ്സ്റ്റെറായ സാല്‍മന്‍ മേമന്‍ സൂചന നൽകിയത്. ഇത്തരത്തില്‍ പെയ്ഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ യൂസര്‍ നെയിമിന് അടുത്ത് പര്‍പ്പിള്‍നിറത്തിലുള്ള ബാഡ്ജ് ഉണ്ടാകും എന്നാണ് സൂചന. പ്രാദേശിക നാണയത്തില്‍ പണം സ്വീകരിക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഇന്‍സ്റ്റഗ്രാം പെയിഡ് പ്ലാനുകള്‍ 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.