ദാരിദ്ര്യം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്,ദാരിദ്ര്യ നിർമാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഒക്ടോബർ 17 നാണ് ആചരിക്കുന്നത്. ഈ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ഒത്തുചേരേണ്ടതുണ്ട്. ദാരിദ്ര്യരഹിത ലോകം കൈവരിക്കാതെ, മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്. ദാരിദ്ര്യം അക്രമം, പട്ടിണി എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഫ്രാൻസിലെ പാരീസിൽ ട്രോകഡാരോയിലെ മനുഷ്യാവകാശ -സ്വാതന്ത്ര്യ പ്ലാസയിൽ 1987 ഓക്ടോബർ 17നാണ് ഈ ദിവസം ആദ്യമായി ആചരിക്കുന്നത്. 1992 -ൽ ഐക്യരാഷ്ട്രസഭ (യുഎൻ) ഔദ്യോഗികമായി ഒക്ടോബർ 17 ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ദാരിദ്ര്യം അതിന്റെ എല്ലാ രൂപത്തിലും തുടച്ചുനീക്കുന്നതിനായി ഈ ദിനം ആചരിക്കുന്നു.