Spread the love
അന്താരാഷ്ട്ര ബാലികാദിനം

ഒക്ടോബർ 11അന്താരാഷ്ട്ര ബാലികാദിനം. ലോകമെമ്പാടുമുള്ള പെൺകുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത്. പെൺകുട്ടികളുടെ ഉന്നമനത്തിനും അവരുടെ അവകാശങ്ങൾ സംരെക്ഷിക്കുന്നതിനും പ്രതിജ്ഞ ആവർത്തിച്ചാണ് യുനിസെഫ് ഈ ദിനം ആചരിക്കുന്നത്.

ലിംഗ വിവേചനം തുടങ്ങി ശൈശവ വിവാഹം, ലൈംഗീക അതിക്രമം, പഠിക്കാനുള്ള മതിയായ സാഹചര്യം ഇല്ലാത്തവസ്ഥ തുടങ്ങി പെൺകുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നതിനാൽ ഈ ദിനവും പ്രാധാന്യമർഹിക്കുന്നു. പെൺകുട്ടികളുടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ നിറവേറ്റാനും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ടതും അന്തസ്സുള്ളതുമായ ജീവിതവും ഉറപ്പുവരുത്താനും ഈ ദിനം ശ്രദ്ധ ചെലുത്തുന്നു.

ഒക്ടോബർ 11 പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 2011 ഡിസംബർ 19 ന് യുഎൻ പൊതുസഭ അംഗീകരിച്ചു. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനവുമായാ 2012 ഒക്ടോബർ 11നാണ് ആദ്യ അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചത്.
ഇന്ത്യയിൽ ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത് ജനുവരി 24നാണ്.

Leave a Reply