ന്യൂഡൽഹി :കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യന്തര വിമാനസർവീസുകൾ ക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂൺ 30 വരെ നീട്ടി.

എന്നാൽ ഡിജിസിഎ അംഗീകരിക്കുന്ന പ്രത്യേക സർവീസുകൾക്കും, കാർഗോ സർവീസുകൾക്കും വിലക്ക് ബാധകമായിരിക്കില്ല. രാജ്യത്തെ വർധിച്ച കോവിഡ് സാഹചര്യം പരിഗണിച്ച് 2020 മാർച്ച് 23 മുതലായിരുന്നു രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ പ്രത്യേക അനുമതി ഉള്ള സർവീസുകൾ ആയ വന്ദേ ഭാരത് മിഷനും,ചില രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ‘എയർ ബബ്ളി ‘ലും രാജ്യന്തര സർവീസുകൾ നടക്കുന്നുണ്ട്.യുഎസ്, യുകെ,യുഎഇ അടക്കം 27 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബാബ്ളുകളുണ്ട്. വർദ്ധിച്ച കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.