Spread the love

ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡിസംബർ 31 വരെ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. അതേസമയം ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിൽ
തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാര്‍ച്ച് 25 മുതൽ രാജ്യാന്തര വിമാന സര്‍വീസുകൾ നിര്‍ത്തലാക്കിയത്. തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് ദൗത്യം ആരംഭിച്ചിരുന്നു, എന്നാൽ അവർക്ക് നിലവിലുള്ള വിലക്ക് ബാധകമല്ല. നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. യുഎസ്, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയാണിത്. കരാറിലേർപ്പെടുന്ന ഇരു രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾക്ക് പാലിച്ച് സർവീസുകൾ നടത്തുന്നതിൽ തടസ്സമില്ല.

Leave a Reply