കബഡി ടൂർണമെന്റിനിടെ രാജ്യാന്തര കബഡി താരം സന്ദീപ് നങ്കൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റ്. അക്രമി സംഘത്തിൽ 12 പേരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പഞ്ചാബിലെ ജലന്ധറിലെ മല്ല്യാൻ ഗ്രാമത്തിലെ കബഡി കപ്പിനിടെയായിരുന്നു സംഭവം. വെടിയേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.