മുംബൈ ∙ വീട്ടിലെ ഇന്റർനെറ്റ് കണക്‌ഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും സുരക്ഷാ ജീവനക്കാരും ചേർന്ന് ടെലികോം കമ്പനിയിലെ എൻജിനീയർമാരെ മർദിച്ചതായി പരാതി. ജലവിതരണ ശുചീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറി അമൻ മിത്തൽ, സഹോദരൻ ദേവേഷ് മിത്തൽ എന്നിവരാണ് തങ്ങളുടെ വസതിയിലെ ഇന്റർനെറ്റ് സിഗ്‌നൽ പ്രശ്നം പരിഹരിക്കാനെത്തിയ ജീവനക്കാരെ ഉപദ്രവിച്ചത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ടെലികോം കമ്പനിയുടെ ജീവനക്കാർ തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് മിത്തൽ സഹോദരന്മാരും പരാതി കൊടുത്തിട്ടുണ്ട്.