
ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിൽ (സെബി) ഫിനാന്‍ഷ്യല്‍ കണ്ടന്റ് റൈറ്റിങ്ങില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുംബൈ ഓഫീസിലാണ് ഒഴിവുള്ളത്. സെബി അടുത്തിടെ ആരംഭിച്ച ‘വെര്‍ച്വല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്’ വേണ്ടിയുള്ളതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഗവേഷണ അധിഷ്ഠിത ഉള്ളടക്ക രചന, ഓഹരി വിപണികളിലെ അറിവ് എന്നിവ വര്‍ധിപ്പിക്കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. ഈ മാസം 30 വരെ ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം. ഒരു വർഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇന്റേണ്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന സെബിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി അനാലിസിസിന് കീഴില്‍ ജോലി വാഗ്ദാനം ഉണ്ട്.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായം 2021 മാര്‍ച്ച് 31 പ്രകാരം 30 വയസായിരിക്കണം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. സാമ്പത്തിക ശാസ്ത്രം/ ബിസിനസ്/ ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര തലത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യമായ ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ പ്രമുഖ പ്രസിദ്ധീകരണങ്ങളിലോ ഓഹരി വിപണി, ഇക്കണോമിക്‌സ്, ബിസിനസ് അല്ലെങ്കില്‍ ഫിനാന്‍സ് എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണം. യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരെ ഓൺലൈൻ അഭിമുഖം നടത്തി ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്ന് വ്യക്തിഗത അഭിമുഖം ഉണ്ടാവും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വിലാസം- ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി അനാലിസിസ് -II, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, സെബി ഭവന്‍ – II, പ്ലോട്ട് നമ്പര്‍ സി 4-എ, ‘ജി’ ബ്ലോക്ക്, ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ബാന്ദ്ര (ഇ), മുംബൈ 400051. ഒക്ടോബര്‍ 30-ന് ശേഷം ഒരു അപേക്ഷയും സ്വീകരിക്കുന്നതല്ല.