Spread the love
ഇടപെട്ട് സർക്കാർ; ദത്തുനടപടി നിര്‍ത്താന്‍ നിര്‍ദേശം: അനുപമയ്ക്ക് ആശ്വാസം

പ്രതിഷധത്തിനും അമ്മയുടെ നിരാഹാര സമരത്തിനും ഒടുവിൽ, അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമെന്ന് അനുപമ പ്രതികരിച്ചു. താനും കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. നൊന്തു പെറ്റ കുഞ്ഞിനെ തേടി അമ്മ അനുപമ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരമിരിക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ. സർക്കാർ ഇടപെടലിൽ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply