Spread the love

പതിവ് വേനൽക്കാലം എത്തുംമുമ്പേ ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ കുപ്പിവെള്ളം വിൽപനയും കുതിച്ചുയരുന്നു. ഡിസംബർ അവസാനം ചൂട് കനത്തുതുടങ്ങിയതോടെ പ്രതിദിന വിൽപന ശരാശരി 50 ലക്ഷം ലിറ്ററിലേക്ക് ഉയർന്നതായാണ് വ്യാപാരികൾ നൽകുന്ന കണക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികളുടെ വിൽപന കൂടാതെയാണിത്.

സീസണല്ലാത്ത ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 50 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ ആഴ്‌ചകളിൽ ഉണ്ടായത്.

Leave a Reply