
ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യയില്‍ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അനന്യയുടെ മരണത്തിന് കാരണം ലിംഗമാറ്റ ശസ്ത്രക്രിയയിലെ അനാസ്ഥയാണെന്ന പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ് എറണാകുളം റെനെ മെഡിസിറ്റി ആശുപത്രിക്കെതിരെ അന്വേഷണത്തിന് നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ചയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടിരുന്നു. ശസ്ത്രക്രിയയുടെ ഭാഗമായി അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഹോസ്പിറ്റലില്‍ നിന്ന് അനന്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായി പിതാവും ആരോപണം ഉന്നയിച്ചിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ജീവനൊടുക്കിയിരുന്നു.