
കൊച്ചി: ഇത്തവണത്തെ ഐപിഎല്‍ ലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ബിസിസിഐ ആണ് ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും. ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിയിട്ടുണ്ട്. ലേലത്തിന് മുമ്പ് കൈവിടുന്ന താരങ്ങളുടെ പട്ടിക 15ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.
ഐപിഎല്‍ ലേലം ഇത്തവണ വിദേശത്ത് നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഐപിഎല്‍ ചെയര്‍മാര്‍ അരുണ്‍ ധുമാല്‍ നിഷേധിച്ചിരുന്നു. ലേലത്തിനായി തുര്‍ക്കി നഗരമായ ഇസ്താംബൂളിനേയും വേദിയായി പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.