
ഇരിങ്ങാലക്കുടയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വന്നിരുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചന്തകുന്ന് വളവ് തിരിഞ്ഞ് ഹംമ്പ് ചാടിയതിന് ശേഷം മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലും ട്രാവലറിലുമായി ഇടിക്കുകയായിരുന്നു. ട്രാവലറിന് മൂന്നിലുണ്ടായിരുന്ന കാറിലും മറ്റ് സ്‌കൂട്ടറുകളുമായി അഞ്ചോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികരായ വെള്ളാങ്കല്ലൂര്‍ സ്വദേശി എരുമക്കാട്ടുപറമ്പില്‍ വിന്‍സെന്‍റ് ( 53 ) മകള്‍ എല്‍ന ( 3 )എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.