
പാലക്കാട് > പാലക്കാട്, മണ്ണാർക്കാട് നഗരസഭകളിൽ കെട്ടിടനമ്പർ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നമ്പർ അനുവദിക്കുന്നതിലും ഓൺലൈനിൽ ലൈസൻസ് അനുവദിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. രണ്ട് നഗരസഭകളിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ക്രമക്കേട് നടന്നെന്ന് സംശയിക്കുന്ന കെട്ടിടനമ്പറുകളിൽ നേരിട്ട് പരിശോധന ആവശ്യമാണ്. വരുംദിവസങ്ങളിലും വിജിലൻസ് പരിശോധിക്കും. ഫയലുകളിൽ വിശദ പരിശോധനക്കുശേഷം വിജിലൻസ് തുടർനടപടിക്ക് നിർദേശം നൽകും. കോഴിക്കോട് കോർപറേഷനിലടക്കം കെട്ടിടനമ്പർ അനുവദിക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.