Spread the love

പരസ്യ ചിത്രീകരണമോ സിനിമയോ ആകട്ടെ, അത്തരം ചിത്രീകരണ സെറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഹെയർസ്റ്റൈലിസ്റ്റുകളും മേക്കപ്പ് ആർട്ടിസ്റ്റുകളും പെടും, അഭിനേതാക്കളെയും നടിമാരെയും ക്യാമറയുടെ മുന്നിൽ മികച്ചതായി എത്തിക്കുന്നതിൽ അവരുടെ പങ്കു ചെറുതല്ല. എന്നിരുന്നാലും, പലപ്പോഴും, അവർക്ക് അർഹമായ ബഹുമാനമോ അംഗീകാരമോ നൽകപ്പെടുന്നില്ല.

തെന്നിന്ത്യൻ താരം അമല പോൾ തന്റെ വാനിറ്റി വാൻ നിന്നും ഇറങ്ങി പോകാൻ തന്നെ നിർബന്ധിച്ച സംഭവം സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ അടുത്തിടെ ഒരു അഭിമുഖത്തിൽ ഓർത്തെടുത്ത് പറഞ്ഞിരുന്നു. “ഹെയർസ്റ്റൈലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഈ വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ല,” എന്നും പറഞ്ഞ് അമല മാനേജർ വഴി തങ്ങളെ ഇറക്കിവിടുകയായിരുന്നുവെന്നും അവർ പറയുന്നു.

“ഒരിക്കൽ ഞാൻ അമല പോളിനൊപ്പം ചെന്നൈയിൽ ഷൂട്ടിംഗിന് പോയിരുന്നു. എനിക്ക് അവരെ നേരിട്ട് അറിയില്ലായിരുന്നു, ഒരു സുഹൃത്ത് വഴിയാണ് പോയത്. ഏപ്രിൽ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുന്നു. തണലിനായി ലൊക്കേഷനിൽ ഒരു മരം പോലും ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ വാനിറ്റി വാനിലേക്ക് കയറി.”

“വാനിൽ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് കലാകാരന്മാർ ഇരിക്കുന്നതും മറ്റൊന്ന് സാങ്കേതിക വിദഗ്ധർക്ക് ഉള്ളതും. അങ്ങനെ ഞങ്ങൾ കയറി അകത്ത് ഇരുന്നപ്പോൾ അമല മാനേജരോട് പറഞ്ഞു. ‘അവർക്ക് വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ല’. അങ്ങനെ മാനേജർ ഞങ്ങളോട് പറഞ്ഞപ്പോൾ ഞാനും മേക്കപ്പ് മാനും പരസ്പരം നോക്കി. ‘ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ ഞങ്ങൾ എവിടെ പോകും?’ എന്ന മട്ടിലായിരുന്നു ഞങ്ങൾ. എന്നിട്ടും, ഞങ്ങൾക്ക് വാനിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

“ദക്ഷിണേന്ത്യയിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല. ഹെയർ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും വാനിറ്റി വാനിനുള്ളിൽ അനുവദിക്കാത്ത നിയമങ്ങൾ അവർക്ക് ഉണ്ടായിരിക്കാം. അവർ ഹെയർ സ്റ്റൈലിസ്റ്റുകളെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും വിലമതിക്കുന്നില്ല. നമ്മൾ എങ്ങനെയാണ് അവർക്ക് നമ്മളെ പരിചയപ്പെടുത്തുക? ഞങ്ങളോട് നന്നായി പെരുമാറുന്ന, ഹെയർ സ്റ്റൈലിസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റിനുമായി വേണ്ടി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവരോട് ഞാൻ എങ്ങനെ പറയും. ഞാൻ ഒന്നും മിണ്ടിയില്ല. ഇത് ദക്ഷിണേന്ത്യയിൽ ധാരാളം സംഭവിക്കുന്നുണ്ട് ,” എന്നുമായിരുന്നു ഹേമ പറഞ്ഞത്.

Leave a Reply