മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ പുതുവത്സരത്തിൽ അഹാന പങ്കുവെച്ച ഒരു വിഡിയോയിൽ കാണിച്ച നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തെ കുറിച്ചും അനിയത്തി വിവാഹിത ആയിട്ടും എന്തുകൊണ്ട് കല്യാണം വൈകിക്കുന്നു എന്നതിനെ കുറിച്ചും പ്രേക്ഷകർ അഹാനയോടു തന്നെ ചോദിച്ചിരിക്കുകയാണ്. യൂട്യൂബ് ലൈവ് വിഡിയോയിൽ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഹാന.
നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രം മുൻപ് പങ്കിട്ട വിഡിയോയിൽ താരം പങ്കിട്ടിരുന്നു ഇതിനെ കുറിച്ചറിയാൻ ആയിരുന്നു ഭൂരിഭാഗം പേർക്കും താല്പര്യം. ‘പുതിയ വീട്ടിലേക്ക് മാറുകയാണോ? വീടുപണി തുടങ്ങിയോ?’ എന്നൊക്കെ ആയിരുന്നു മിക്കവരുടെയും ആകാംഷ നിറഞ്ഞ ചോദ്യം. അതേസമയം ചില കാര്യങ്ങൾ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂവെന്നും ഇക്കാര്യത്തെ കുറിച്ച് കുറച്ചു സമയം കൂടി കഴിഞ്ഞ് വിശദമായി പറയാം എന്നായിരുന്നു അഹാനയുടെ മറുപടി. വീടാണോ മറ്റെന്തിങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ഇപ്പോൾ ആകില്ലെന്നും താരം പറഞ്ഞു.
അതേസമയം വിവാഹം എപ്പോൾ എന്ന മലയാളികളുടെ സ്ഥിരം ചോദ്യത്തിനും അഹാന ഉത്തരം നൽകിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണുമെന്നാണ് നടി പ്രേക്ഷകരോട് പറഞ്ഞത്.