ഫഹദിനെ കെട്ടിപ്പിടിച്ച് ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ! മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയും ഇങ്ങനെയൊരു സ്നേഹ ചിത്രം പുറത്ത് വന്നതിന്റെ പിന്നാലെ ആഘോഷത്തിലും കൺഫ്യൂഷനിലുമാണ് ആരാധകർ. മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ എടാ മോനെ ഐ ലവ് യു എന്ന ക്യാപ്ഷൻ ഇന്നലെയാണ് ഫഹദുമൊത്തുള്ള ക്യൂട്ട് ചിത്രം പുറത്ത് വന്നത്. ചിത്രം പുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഗതി വൈറലായി. പോസ്റ്റിനു താഴെ കമന്റുകൾ വന്നു നിറയാൻ തുടങ്ങി.
2013ൽ റിലീസ് ചെയ്ത റെഡ് വൈൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ഫഹദ് ഫാസിലും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിച്ചത്. ആ ഹിറ്റ് കോംബോ വീണ്ടും ആവർത്തിക്കുകയാണോ ?, പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തുന്ന എംമ്പുരാനിൽ ഇനി ഫഹദ് ആണോ വില്ലൻ? വാസ്കോ രംഗണ്ണയെ മീറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒന്നിച്ചു കൂടെ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ വന്നു കൂടുന്നത്. മോഹൻലാൽ ഫഫ കോംബോ ആരാധകർ വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തം.