Spread the love

മലയാളികൾ 2025ൽ സോഷ്യൽ മീഡിയ വഴി ഇത്രയധികം കുത്തിനോവിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സുധിയുടെ മരണശേഷം തന്റേതായ രീതിയിൽ മോഡലിങ്ങും നാടക അഭിനയവുമൊക്കെയായി നീങ്ങുകയായിരുന്നു രേണു. പിന്നാലെ സോഷ്യൽ മീഡിയയിലെ താരം ദാസേട്ടനൊപ്പം ചെയ്ത ഗ്ലാമറസ് ഷോട്ട് വീഡിയോയും മറ്റു ഫോട്ടോഷൂട്ടുമെല്ലാം വലിയ ചർച്ചയായിരുന്നു. സുധിയുടെ പേര് ഉപയോഗപ്പെടുത്തി രേണു തോന്നിവാസങ്ങൾ കാണിക്കുന്നു എന്നായിരുന്നു മലയാളികളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രധാന വിമർശനം. വിമർശനങ്ങൾ ഉയർന്നതിനിടെ രേണുവിന് സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

അതേസമയം ആദ്യമൊക്കെ ഇത്തരം കമന്റുകളിൽ വിഷമിച്ചിരുന്ന രേണു, ഇപ്പോഴതൊന്നും കാര്യമാക്കാറില്ല. ഇപ്പോഴിതാ അഭിനയവും റീൽസും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്ത് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ഫോട്ടോ​ഗ്രാഫർ ആഷിക് ആവണി.

ഇപ്പോള്‍ ഇൻസ്റ്റാ​ഗ്രാമും ഫേസ്ബുക്കും തുറന്നാൽ രേണു സുധിയാണ് എന്ന് ആഷിക് കുറിക്കുന്നു. “ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലോ ആളുകൾ ? ഇല്ലല്ലോ ? അവള് കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രം അല്ലെ ഇങ്ങനെ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയാൽ 1000 കണക്കിന് പെൺകുട്ടികൾ പൊക്കിൾ കാണിച്ചും എല്ലാം കാണിച്ചും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ആരും ഈ പറയുന്നവരെ ഒന്നും പറയാനും ഇതുപോലെ ലോകം മുഴുവൻ പോസ്റ്റ്‌ ഇടാനും പോകാത്തത് എന്താണെന്നാണ് എനിക്ക് അറിയാത്തത്”, എന്ന് ആഷിക് ചോദിക്കുന്നു. സുധിയുടെ ലേബൽ വച്ചുകൊണ്ട് ഇറങ്ങിയേക്കുവാണെന്ന് പലരും പറയുന്നുവെന്നും രേണു അവളുടെ ഭർത്താവിന്റെ ലേബൽ അല്ലാതെ ആരുടെ ലേബൽ വക്കണമെന്നും ഇയാൾ ചോദിക്കുന്നുണ്ട്.

“സ്ത്രീകൾ അടക്കം ആ കുട്ടിയെ അവഹേളിക്കുന്നു. നിങ്ങൾ തമിഴിൽ തമന്നയുടെ ഫിലിം കാണാറില്ലേ. നയൻ‌താരയുടെ ഫിലിം കാണാറില്ലേ. അതൊക്കെ ആസ്വദിക്കും. അതുപോലെ തന്നെയാണ് ഇതും. പക്ഷെ അത്രയും ഗ്ലാമർ ഇല്ല അല്ലെ?അതുപോലെ തീപ്പെട്ടി കൊള്ളി ആണ് അല്ലെ. അല്ലെങ്കി കുറെ ആസ്വദിച്ചേനെ”, എന്നും ആഷിക് ആവണി പറയുന്നു.

“സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാൻ. ഒരു കാര്യം ചോദിച്ചോട്ടെ ആ പെൺകുട്ടിക്കും മക്കൾക്കും സന്മനസുകളുടെ സഹായം കൊണ്ട് ഒരു വീട് ഉണ്ടാക്കി കൊടുത്തു. അതുകൊണ്ട് എല്ലാം ആയോ? ആയില്ല. അവർക്ക് ജീവിക്കണ്ടേ? നിങ്ങൾ ആരെങ്കിലും കൊടുക്കോ മാസം മാസം അവർക്കുള്ള ചിലവിന്? ഇല്ല, പിന്നെ എന്തിനാ ഈ പ്രഹസനം? അവര് എങ്ങിനെ എങ്കിലും ജീവിക്കില്ലേ.. അഭിനയിച്ചോ ഫോട്ടോ ഷൂട്ട്‌ ചെയ്തിട്ടോ”, എന്നും ആഷിക് ആവണി പറഞ്ഞു.

Leave a Reply