മലയാളത്തിലെ താരരാജാക്കന്മാരെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്താൽ ആര് ഏറ്റവും ടോപ്പിൽ ഇടം പിടിക്കുമെന്നാണ് നിങ്ങൾക്ക് തോന്നുന്നത്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞേ മലയാളികൾക്കാരുമുള്ളൂ എന്ന് ബുദ്ധിവെച്ചവർക്കെല്ലാമറിയാം. എങ്കിലും ഇവരിലാര് ഇത്തവണ ആദ്യം എന്ന് ഊഹിക്കാമോ? എങ്കിലിതാ ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായക താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ.
ഈ പട്ടിക പ്രകാരം മമ്മൂട്ടിയാണ് ഒന്നാമൻ. സംശയമില്ലാതെ പിന്നാലെ ലാലേട്ടനും. സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കിയ ചിത്രം ടര്‍ബോ സ്വീകാര്യത നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മോഹൻലാലായിരുന്നു മിക്കവാറും ഈ പട്ടികയിൽ ഒന്നാമത് എത്തിയിരുന്നത്. എന്നാൽ സമീപകാലത്ത് ലാലേട്ടന് ഹിറ്റുകള്‍ കുറവായതിനാലാണ് താരം ഇപ്പോൾ രണ്ടാമതായത്.
മലയാളം നായകൻമാരില്‍ ജൂണിലും മൂന്നാമതുള്ള താരം ഫഹദാണെന്നാണ് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന് താരങ്ങളില്‍ മൂന്നാതെത്താനായതെന്ന് വ്യക്തമാകുന്നത്. നാലാം സ്ഥാനത്ത് പൃഥ്വിരാജും തുടരുന്നു. പൃഥ്വിരാജും പട്ടികയില്‍ മിക്കപ്പോഴുള്ള താരമാണ്. തൊട്ടുപിന്നില്‍ ടൊവിനോ തോമസാണ്. ടൊവിനോ നായകനായി നടികര്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വൻ വിജയം നേടാൻ നടികര്‍ക്കായിരുന്നില്ല.