ബോളിവുഡിൽ ഇപ്പോൾ ചർച്ച നടി യാമി ഗൗതമിന്റെ വിവാഹ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസമാണ് ഉറി സിനിമയുടെ സംവിധായകൻ ആദിത്യ ധറിനെ യാമി വിവാഹം ചെയത്. പരമ്പരാഗത വേഷത്തിൽ ,കടും നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായാണ് യാമി എത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ യാമിക്ക് ആശംസകളുമായി ലക്ഷക്കണക്കിനാളുകൾ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെ യാമിയുടെ സൗന്ദര്യരഹസ്യം എന്തെന്ന് അന്വേഷിക്കാനും ആരാധകർ മറക്കുന്നില്ല. പരമാവധി പ്രകൃതിദത്ത ഉത്പന്നങ്ങളാണ്
ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കരിക്കിൻ വെള്ളമാണ്.
കരിക്കിൻ വെള്ളം കുടിക്കാൻ മാത്രമല്ല, മികച്ച ടോണറായും ഉപയോഗിക്കുന്നുണ്ട്. ഫേസ് പാക്ക് ഉപയോഗിച്ചതിന് ശേഷം മുഖം കഴുകാൻ
കരിക്കിൻ വെള്ളം ഉപയോഗിക്കുന്നു. മുഖം ഡ്രൈ ആണെന്ന് തോന്നുമ്പോഴെല്ലാം പച്ച വെള്ളത്തിന് പകരം കരിക്കിൻ വെള്ളം ഉപയോഗിച്ചാണ്
യാമി മുഖം കഴുകുക.
യാമിക്ക് ഇഷ്ടപ്പെട്ട രണ്ട് ഫേയ്സ് പാക്കുകൾ ഉണ്ട്. അരിപ്പൊടിയും യോഗർട്ടും മിക്സ് ചെയ്തിടുന്ന പായ്ക്കാണ് ഏറ്റവും പ്രിയപ്പെട്ടത്.
ഇതുകൂടാതെ ചർമം തിളങ്ങാനും മൃദുവായിരിക്കാനും തേൻ , റോസ് വാട്ടർ , ഗ്ലിസറിൻ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത
ഫേയ്സ് പായ്ക്ക് ഉപോഗിക്കുന്നു.
കൺപീലികളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് വളരെ പ്രധാനമാണെന്ന് താരം പറയുന്നു. കാസ്റ്റർ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ,
അലോവേര ജെൽ എന്നിവ ചേർത്തുണ്ടാക്കുന്ന കൂട്ട് കൺപീലികളുടെ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. ചുണ്ടുകളിൽ ലിപ് ബാമിന് പകരം
നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.
ഉറി, വിക്കി ഡോണർ, ഗിന്നി വെഡ്സ് സണ്ണി, സനം രേ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച യാമി ഹീറോ എന്ന പൃഥ്വിരാജ്
ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ്.