വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി അമേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.
സൈന്യത്തിന്റെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി, ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്‍ ഖുറേഷിയെ യുദ്ധഭുമിയില്‍ നിന്ന് പുറത്താക്കി. ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സൈനികരും സുരക്ഷിതമായി മടങ്ങിയെത്തിയെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ട് മണിക്കൂര്‍ നേരം ആക്രമണം നീണ്ടുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. മരിച്ച 13 പേരില്‍ ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ കൂട്ടത്തില്‍ ഐഎസ് തലവനും ഉണ്ടെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
2019 ഒക്ടോബറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇബ്രാഹിം അല്‍ ഖുറൈഷിയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്.