Spread the love

സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും പകർത്തിയവർ ആണ് ദിലീപും കാവ്യാ മാധവനും. ജീവിതത്തിൽ തീർത്തും അപ്രതീക്ഷിമായി പലതും സംഭവിച്ച രണ്ടു വ്യക്തികൾ. താൻ കാരണം അപമാനഭാരം ഏൽക്കേണ്ടി വന്ന ആളെ ജീവിത സഖി ആക്കുന്നു എന്നാണ് കാവ്യയെ വിവാഹം ചെയ്തപ്പോൾ ദിലീപ് പ്രതികരിച്ചത്.

വിവാഹശേഷം പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു കാവ്യക്കും ദിലീപിനും. ഏറെക്കാലം മാധ്യമങ്ങളിൽ നിന്നും അകന്നു എഇരുവരും വല്ലപ്പോളും മാത്രമായിരുന്നു കാമറയ്ക്ക് മുൻപിലേക്ക് എത്തിയത്. വിവാഹശേഷം അഭിമുഖങ്ങൾ ഒന്നും നൽകാതിരുന്ന ഇരുവരും ഒരു മകൾ ആയ ശേഷമാണു ഒരു അഭിമുഖം പോലും നൽകിയത്. ആ സമയവും ഏറെ വിമർശനവും ഏൽക്കേണ്ടി വന്നിരുന്നു ഇവർക്ക്. അപ്പോഴും ഇതൊക്കെ മാറുന്ന ഒരു കാലം അല്ലെങ്കിൽ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്ന ഒരു കാലം വരും എന്നാണ് ജനപ്രിയനായകൻ പറഞ്ഞിട്ടുള്ളത്. അടുത്തിടെയായി പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം കാവ്യ മാധവനെയും മക്കളെയും ദിലീപ് കൂട്ടാറുണ്ട്.

പഠനത്തിരക്കുകളിൽ ആയതുകൊണ്ടാകണം അധികം വേദികളിലും മീനാക്ഷി എത്താറുമില്ല. അത്തരത്തിൽ കഴിഞ്ഞദിവസം ദിലീപ് കാവ്യക്കും മകൾക്കും ഒപ്പം മീര നന്ദന്റെ വിവാഹം കൂടാൻ എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും ജയറാമിന്റെ മകളുടെ വിവാഹത്തിനും എല്ലാം ദിലീപ് കുടുംബസമേതൻ ആയിട്ടാണ് പങ്കെടുക്കാൻ എത്തിയത്. ഇത്തവണ പ്രത്യേകമായ ചില ചിത്രങ്ങളും പോസ് ചെയ്തു. എന്നാൽ അപ്പോൾ മുതൽ വിമർശനവുമായി ചിലർ എത്തി. കാവ്യാ മാധവനെയും കൂട്ടി വന്നതിലും മറ്റുമായിരുന്നു വിമർശനം. മുൻ കാലത്തേ ജീവിതവുമായി താരതമ്യ പെടുത്തികൊണ്ടുള്ള വിമർശനം ആയിരുന്നു എത്തിയതിൽ അധികവും.

“ഒരു പെണ്ണിന്റെ കണ്ണുനീരാണ്”, നിങ്ങൾക്ക് മുകളിൽ എന്നുള്ള കമന്റുകളും നിറഞ്ഞു നിന്നു. എന്നാൽ അവർക്കിടയിൽ സംഭവിച്ചത് അവർക്ക് മാത്രമാണ് അറിയുന്നത്. ഇതുവരെ ആരും നടന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ല: പുറത്തുള്ള ആളുകൾ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ; പിന്നെയും എന്തിനാണ് ഈ കുറ്റപ്പെടുത്തൽ? എന്നുള്ള ചോദ്യങ്ങളുമായിട്ടാണ് ദിലീപ് ഫാൻസ്‌ എത്തിയത്.

ഇരുവരുടെയും മുൻ പങ്കാളികളോ ദിലീപോ കാവ്യയോ ഒരക്ഷരം പോലും മിണ്ടാത്ത സ്ഥിതിക്ക് ഈ വിമർശനങ്ങളുടെ കാര്യം ഉണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല. ദിലീപിന്റെ ഭാഗത്തെ ന്യായത്തിനുള്ള തെളിവ് ആകാം മീനാക്ഷി അച്ഛന്റെ ഒപ്പം നില്ക്കുന്നത് എന്ന് പറയുന്നവരും കമന്റുകളിൽ പ്രത്യക്ഷപെടുന്നുണ്ട്. അതേസമയം ആ മകൾക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയുന്ന പങ്കാളി ആയിരുന്നു ദിലീപിന്റേത് അതാകാം അവകാശ വാദങ്ങളുമായി അവർ എത്താത്തത് എന്ന് പറയുന്നവരുമുണ്ട്.

Leave a Reply