മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും പോസ്റ്റ് ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് താരങ്ങളടക്കം നിരവധി പേർ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിട്ടുമുണ്ട്.
‘ജന്മദിനാശംസകൾ സൺഷൈൻ! ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി. മമ്മയും ഡാഡയും നിന്നെ ഓർത്ത് വളരെ അഭിമാനിക്കുന്നു. ഡാഡയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി നീ എന്നേക്കും നിലനിൽക്കും. വരും വർഷങ്ങളിൽ നീ കൂടുതൽ പൂത്തു വിടരുന്നതു കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നു’. പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന പൃഥ്വിരാജും സുപ്രിയയും വളരെ അപൂർവമായാണ് മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ടു തന്നെ, മകൾക്കൊപ്പമുള്ള താരകുടുംബത്തിന്റെ ചിത്രം ആരാധകർക്കിടയിൽ വളരെ പെട്ടന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.