ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വലിയ കോലാഹലങ്ങളാണ് മലയാള സിനിമയിലും മറ്റ് സിനിമ മേഖലകളിലും ഒരേസമയം നടന്നുകൊണ്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെതിരെ ഇപ്പോൾ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര.
ലഹരി ഉപയോഗമൂലമാണ് റിമയുടെ ആക്ടിങ് കരിയർ തകർന്നത്. നടി വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ചില ലഹരി വസ്തുക്കൾ ഈ പാർട്ടികളിൽ ഉപയോഗിച്ചിരുന്നു എന്നും അവർ പറയുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് റിമയോട് ആരും ചോദിക്കുന്നില്ല എന്നും, റിമ നടത്തുന്ന ഇത്തരം പാർട്ടിയിലൂടെ എത്രയോ പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സുചി ആരോപിക്കുന്നു.
റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഈ പാർട്ടികളിൽ പങ്കാളികളായ സംഗീതസംവിധായകരായ ചില സുഹൃത്തുക്കളാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു. നടിയുടെ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ അവിടെയുള്ള ചോക്ലേറ്റ് പോലും ഭയം കാരണം തങ്ങൾ തൊടാറില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നതായി സൂചി പറയുന്നു.