മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ മണിക്ക് പക്ഷേ പറയാൻ കണ്ണ് നനയ്ക്കുന്ന അനുഭവങ്ങൾ ഏറെ ഉണ്ടായിരുന്നു.
സ്വന്തം പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പെട്ട് സിനിമയുടെ വാതിൽ തുറന്നു വന്ന മണിക്ക് പക്ഷേ അവിടെ എത്തിപ്പെട്ടതിന് ശേഷവും ഒട്ടേറെ അവഗണയും മാറ്റി നിർത്തലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും സിനിമയിലും പുറത്തും നടൻ തന്റെ വേറിട്ട ശൈലികൊണ്ട് ജനഹൃദയം പിടിച്ചടക്കികൊണ്ടിരിക്കുകയായിരുന്നു.
ആളുകൾ മണിയെ നെഞ്ചോടു ചേർക്കുമ്പോഴും നിറത്തിന്റെയും നാടൻ ശൈലിയുടെയും പേരിൽ പലപ്പോഴും നടൻ തഴയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സത്യമെന്തെന്ന് അറിയാൻ സാധിക്കാത്ത പലതരം കഥകൾ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ആക്കൂട്ടത്തിൽ ഒന്നായിരുന്നു മണിയിടൊപ്പം അഭിനയിക്കാൻ നടി ദിവ്യാ ഉണ്ണി വിസമ്മതിച്ചു എന്ന വാർത്ത. നടന്റെ നിറത്തിന്റെ പേരിലാണ് ഇതെന്നും അക്കാലത്ത് വ്യാപകമായി വാർത്തകൾ വന്നിരുന്നു.
അന്നും ഇന്നും ഹെറ്റെർഴ്സ് ഇല്ലാത്ത നടിയെ മാനസികമായി തകർക്കാൻ പലരും ഇപ്പോഴും ഉപയോഗിക്കുന്ന പ്രധാന ആയുധം കൂടിയാണിത്. ഇത്തരത്തിൽ കാലങ്ങളായി തുടരുന്ന അഭ്യൂഹങ്ങളിൽ ഒടുവിൽ ഒരു വിശദീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ നടി തന്നെ.
മണിച്ചേട്ടനുമായി ബന്ധപ്പെട്ട ആ വിഷയത്തിൽ താൻ ഇപ്പോൾ എന്തുതന്നെ പ്രതികരിച്ചാലും അത് തന്റെ ഭാഗം പറയുപോലെ ആകും. അതാരു ജസ്റ്റിഫിക്കേഷൻ പോലെയും ആകും. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഇതിനുപിന്നാലെ വരാൻ പോകുന്ന സോഷ്യൽ മീഡിയ കമെന്റിനെ ഭയന്നാണ് ഇതെന്നും നടി തുറന്നു പറഞ്ഞു.
ആദ്യത്തെ സിനിമയിൽ തുടങ്ങി നിരവധി സിനിമകൾ കൂടെ ചെയ്ത ബന്ധമാണ് മണിച്ചേട്ടനുമായുള്ളത്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ലെന്നും ഞാൻ നെഗറ്റീവ് കമന്റുകൾ നോക്കാറുമില്ലെന്നും ദിവ്യ ഉണ്ണി പ്രതികരിച്ചു.