Spread the love

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലെ പ്രധാന നടിമാരായ സജിത ബേട്ടിയും പ്രശസ്ത സിനിമാതാരം കൂടിയായ രഞ്ജിനിയും തമ്മിൽ വാക്ക് തർക്കവും പിന്നീട് കയ്യാങ്കളിയും നടന്നു എന്ന തരത്തിലുള്ള വാർത്ത പുറത്തുവരുന്നത്. തർക്കത്തിൽ നടിമാരിൽ ഒരാളുടെ തലപൊട്ടി എന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

മുൻപ് പല ലൊക്കേഷനുകളിൽ സജിതാ ബേട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു കേട്ടതുകൊണ്ട് തന്നെ പ്രേക്ഷകരിൽ പലരും വാർത്തകൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇരുവരും. സജിത ബേട്ടിയുടെ മകളുടെ പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും പ്രശ്നം വ്യക്തമാക്കിയത്.

ഇരു നടിമാരും തമ്മിലുള്ള ഈഗോയെ വഴക്കിനു കാരണമായി. തങ്ങളിൽ ആരാണ് സീനിയർ എന്നതിനെ ചൊല്ലിയുള്ള തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് പോയെന്നുമായിരുന്നു പ്രചരിച്ച വാർത്ത. ചുറ്റും കൂടിയിരുന്നവർ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നുമായിരുന്നു പല മീഡിയകളും റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും തങ്ങൾ ഇരുവരും നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നടിമാർ വീഡിയോയിൽ പറയുന്നുണ്ട്. ഇവിടെ ആരുടെയും തല പൊട്ടിയിട്ടില്ല. എല്ലാവരും ഹാപ്പി ആണെന്നും വാർത്തകൾ വൈറൽ ആയതോടെയാണ് തങ്ങൾ പോലും ശ്രദ്ധിക്കുന്നത് എന്നും അവർ പറഞ്ഞു. ആരുടെയും തല പൊട്ടിയിട്ടില്ല രണ്ടുപേരുടെയും തല നന്നായി ഇരിക്കുന്നുണ്ടല്ലോ. എന്തായാലും ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് നന്നായി സീരിയലിന്റെയും ചാനലിന്റെയും റേറ്റിംഗ് കൂടിയല്ലോ.

അതേസമയം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് സൈബർ ക്രൈം കൂടിയാണെന്ന് ലോയർ കൂടിയായ രഞ്ജിനി പറയുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ എന്തുചെയ്യണമെന്ന് തനിക്കറിയാം. എല്ലാം ശ്രദ്ധിക്കുന്നുണ്ട്നടി കൂട്ടിച്ചേർത്തു

Leave a Reply