Spread the love

‘ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ആളുകളെ ഞങ്ങൾക്കാവശ്യമുണ്ട്. ഞങ്ങൾ തന്നിരിക്കുന്ന ഈ ചിത്രത്തിൽ ഒരു സന്ദേശമുണ്ട്. അത് നിങ്ങൾക്ക് ഞങ്ങളിലേക്ക് എത്തിപ്പെടാനുള്ള വഴിയാണ്. ഗുഡ് ലക്ക്!!’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ ആരാധകർ ആകാംക്ഷയോടെ കേട്ടിരിക്കുന്ന ഒരു സിനിമയും പേരുമാണ് സിക്കാഡ. സിക്കാഡയെന്നാൽ ചീവിടെന്നാണ് അർത്ഥമെന്ന് സിനിമയുടേതായി പുറത്തുവന്ന അപ്ഡേറ്റ്സിലൂടെ ഇതിനോടകം പ്രേക്ഷകരിൽ പലരും മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും സിക്കാഡയ്ക്ക് ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങിയവരാണ് ഇപ്പോൾ അമ്പരന്നിരിക്കുന്നത്. ചരിത്രത്തിൽ ഇല്യൂമിനാറ്റി പോലെ ഒരു നിഗൂഢ സംഘമാണ് സിക്കാഡ എന്നാണ് തിരഞ്ഞിറങ്ങിയവർക്ക് കിട്ടിയ ഉത്തരം. ഇറങ്ങാനിരിക്കുന്ന ചിത്രം സിക്കാഡയ്ക്കും ഈ ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇനി അവശേഷിക്കുന്ന ചോദ്യം.

സിക്കാഡ 3301 ഇന്നും നിഗൂഢമായ സംഭവവികാസങ്ങളുടെ ഒരു പരമ്പരയാണ്. 2012ൽ ആദ്യമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പസിൽ ആയിരുന്നു ഇതിന് ആധാരം. പസിലിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശത്തിലൂടെ തങ്ങളിലേക്ക് എത്തിപ്പെടാൻ ആയിരുന്നു പിന്നിലെ ആഹ്വാനം. ഇത് സി.ഐ.എ, നാഷണൽ സെക്യൂരിറ്റി ഏജൻസി, എം16, മൊസാദ് തുടങ്ങിയ രഹസ്സാന്വേഷണ സംഘടനകളിലേക്ക് ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ മത്സരം ആയിരിക്കാം എന്ന തരത്തിലുള്ള ഊഹോഹങ്ങളെല്ലാം പല ദിക്കിൽ നിന്നും വന്നെങ്കിലും സിക്കാഡ 3301 എന്നത് ഇന്നും ഇന്റർനെറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിഗൂഢമായ പസിലായി തുടരുന്നു.

2012 ൽ പ്രത്യക്ഷപ്പെട്ട പസിലിന്റെ ദുർഘടമായ ഒന്നാംഘട്ടത്തിനുശേഷം ചില ജീനിയസുകൾ മാത്രം എത്തിപ്പെട്ട രണ്ടാംഘട്ടത്തിൽ ഒരു വെബ്സൈറ്റ് ഓപ്പൺ ആവുകയും ഇതിൽ ചീവീടിന്റെ ചിത്രത്തോടൊപ്പം ഒരു കൗണ്ടർ സ്റ്റാർട്ട് ആവുകയുമായിരുന്നു. ഈ കൗണ്ട് ഡൗണിന്റെ അവസാനം നിങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളിൽ ‘സിക്കാഡ സിംബൽ കണ്ടെത്തുക’ എന്ന നിർദ്ദേശം നൽകിയിരുന്നു. ഇത്തരത്തിൽ ലോകത്തിലെ 5 രാജ്യങ്ങളിലായി 14 മേഖലകളിൽ അതിബുദ്ധിമാന്മാരായ പലരും സിക്കാഡ സിംബലും കണ്ടെത്തി. ഇതോടെ സിക്കാഡ 3301 പസിലും പിന്നിലുള്ളവരും ചില്ലറക്കാരല്ലെന്നു പലർക്കും ബോധ്യപ്പെടുകയും ചിലർ പേടിച്ച് പിന്മാറുകയും ചെയ്തു.

വർഷങ്ങളുടെ ഇടവേളകളിൽ വീണ്ടും വീണ്ടും തുടർന്ന ഈ സിക്കാഡ റിക്രൂട്ട്മെന്റിന് പിറകിൽ ആരെന്നോ, ഇതിലൂടെ എത്ര പേരെ തിരഞ്ഞെടുത്തെന്നോ, തെരഞ്ഞെടുക്കപ്പെട്ടവർ ഏറ്റെടുത്ത ദൗത്യം എന്തെന്നോ ഇന്നും ചുരുളഴിയാത്ത നിഗൂഢ രഹസ്യമായി തുടരുകയാണ്.

എന്തായാലും ലോകത്തിന് ഇന്നും അജ്ഞാതമായ സിക്കാഡ എന്ന സമസ്യയുമായി എന്തെങ്കിലും ബന്ധം ഓഗസ്റ്റ് 9ന് റിലീസിന് എത്തുന്ന ശ്രീജിത്ത് ഇടവന ചിത്രത്തിനുണ്ടോ എന്നതാണ് ഇനി ഉദിക്കുന്ന സംശയം.

തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് തയാറെടുക്കുന്നത്. സർവൈവർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ തമിഴ്-മലയാളം സിനിമാസ്വാദകർക്ക് ഒരുപോലെ പരിചിതനായ നടൻ രജിത് ആണ് നായക വേഷത്തിലെത്തുന്നത്. പുതുമുഖ താരം ഗായത്രി മയൂരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചനയും നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.

പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ എസ്.എ. സ്റ്റുഡിയോ, പിആർഒ എ. എസ് ദിനേശൻ, പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply