ദിവസങ്ങൾക്ക് മുൻപാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സെൻട്രൽ ബാങ്ക് സമയപരിധിയും നൽകിയിട്ടുണ്ട്. 2016 ലെ നോട്ട് നിരോധന നീക്കത്തിൽ നിന്ന് വ്യത്യസ്തമായി, നൽകിയിരിക്കുന്ന സമയപരിധി വരെ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിപ്പുണ്ട്.
(23-05-2023) മുതൽ ബാങ്കുകളിലെത്തി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതുമാണ്. എന്നാൽ ബാങ്കിലേക്ക് പോകും മുൻപ് കൈയ്യിലുള്ളത് വ്യാജനാണോ, ഒറിജിനലാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. കൈയ്യിലുള്ളത് 2000 ത്തിന്റെ കള്ളനോട്ടാണോ എന്ന് തിരിച്ചറിയുന്നതിനുള്ള ചില മാർഗങ്ങളിതാ.
📌1. നോട്ടിൽ ഇടതുവശത്തായുള്ള രജിസ്റ്റർ വഴി 2000 ത്തിന്റെ അക്കം തിരിച്ചറിയാം.
📌2. നോട്ടിന്റെ ഇടത് വശത്ത് താഴെയായി ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നിക്കുന്ന 2000 ത്തിന്റെ അക്കം കാണാം.
📌3. ദേവനാഗരി ലിപിയിൽ 2000 എന്ന് അച്ചടിച്ചതും, രൂപയുടെ ചിഹ്നവുമുണ്ടോയെന്ന് പരിശോധിക്കുക
📌4. നോട്ടിന്റെ മധ്യഭാഗത്തായി മഹാത്മാഗാന്ധിയുടെ ചിത്രം കാണാം.
📌5. കളർ ഷിഫ്റ്റ് വിൻഡോഡ് സെക്യൂരിറ്റി ത്രെഡിൽ ഭാരത് എന്ന് ഹിന്ദിയിലും, ആർബിഐ എന്ന് ഇംഗ്ളീഷിലും എഴുതിയിട്ടുണ്ടാകും . 2000 രൂപ നോട്ട് തിരിക്കുമ്പോൾ നൂലിന്റെ നിറം പച്ചയിൽ നിന്ന് നീലയിലേക്ക് മാറുന്നു.
📌6. ‘ചെറിയ അക്ഷരത്തിൽ ഭാരത് ഇന്ത്യ എന്ന് എഴുതിയിരിക്കും
📌 7. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്ത് ഗ്യാരണ്ടി ക്ലോസ്, ഗവർണറുടെ ഒപ്പ്, പ്രോമിസ് ക്ലോസ്, ആർബിഐ ചിഹ്നം എന്നിവ കാണാം.
📌8. നോട്ടിന്റെ അടിയിൽ വലതുവശത്ത് നിറം മാറുന്ന മഷിയിൽ (പച്ച മുതൽ നീല വരെ) രൂപയുടെ ചിഹ്നവും ₹2000 എന്ന് അക്കത്തിലും കാണുന്നുണ്ടോയെന്ന് പരിശോധിക്കുക.
📌9. താഴെ വലതുവശത്തും മുകളിൽ ഇടതുവശത്തും ആരോഹണ ഫോണ്ടിൽ അക്കങ്ങളുള്ള നമ്പർ പാനൽ കാണാം.തെളിഞ്ഞ് കാണുന്ന പൂജ്യം വലുതായി വരുന്നതും കാണാൻ കഴിയും
📌10. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, 2000ത്തിന്റെ ഇലക്‌ട്രോടൈപ്പ് വാട്ടർമാർക്കുകളും പരിശോധിക്കുക.
📌11. വലതുവശത്ത് അശോക സ്തംഭത്തിന്റെ ചിഹ്നം കാണാം.