Spread the love
സിൽവർ ലൈൻ അനിവാര്യമോ; സിൽവര്‍ ലൈൻ ബദൽ സംവാദം

കല്ലിടൽ വിവാദം ഉദ്യോഗസ്ഥരുടെ അനാവശ്യമായ ആവേശം കാരണം ഉണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെട് പദ്ധതിയെ അനുകൂലിച്ച് സംവാദത്തിൽ പങ്കെടുക്കാനെത്തിയവർ. പുനരധിവാസം വിശദമായി പഠിക്കാന് സാങ്കേതിക സമിതിയെ സർക്കാർ നിയോഗിക്കണമെന്ന് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാൻ പാനലിലുണ്ടായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക് അഭിപ്രായപ്പെട്ടു. പ്രായോഗിക സമീപനത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന് സിൽവര്‍ ലൈൻ അനുകൂല പാനൽ അഭിപ്രായപ്പെട്ടു.

സിൽവര്‍ ലൈൻ പദ്ധതി പ്രളയത്തിന് കാരണമാകുമെന്ന വാദത്തിൽ കഴമ്പുണ്ടെന്നും കുഞ്ചെറിയ പി ഐസക് പറഞ്ഞു. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്നാണ് ജനകീയ പ്രതിരോധ സമിതിയുടെ സംവാദത്തിൽ റെയിൽവെ മുൻ ചീഫ് എൻജിനീയര്‍ അലോക് കുമാര്‍ വര്‍മ അഭിപ്രായപ്പെട്ടു. മി കച്ചവടമല്ലാതെ പദ്ധതി മറ്റൊന്നുമല്ലെന്ന് പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പൊതു ഗതാഗതത്തിനുണ്ടാകുന്ന മെച്ചം പറഞ്ഞ് വിനാശകരമായ പദ്ധതിയെ ന്യായീകരിക്കരുതെന്ന് ജോസഫ് സി മാത്യു പറഞ്ഞു.

Leave a Reply