കറുത്തമുത്ത് എന്ന വാക്കുകേട്ടാൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിവരിക ഏഷ്യാനെറ്റിലെ സീരിയലും പ്രേമി വിശ്വനാഥ് എന്ന നടിയുടെ മുഖവുമാണ്. അത്രയ്ക്ക് മലയാളികൾ ഏറ്റെടുത്ത സീരിയലും പതിവ് നായികാ സങ്കല്പത്തിൽ നിന്നും വ്യത്യസ്തമായ ലൂക്കും അധികം ഇല്ലെന്നു തന്നെ പറയാം.
കറുത്ത മുത്ത് എന്ന ഒറ്റ സീരിയലിലൂടെ നടിയുടെ ജീവിതയാത്ര തന്നെ മാറി എന്നുപറയാം. പില്‍ക്കാലത്ത് കറുത്ത മുത്ത് എന്ന പേരിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത നടി മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മിനിസ്ക്രീൻ താരമായി തിളങ്ങുകയായിരുന്നു. വീണ്ടുമിപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായിരിക്കുകയാണ് ഇവർ. നടി തന്റെ മകന്റെയൊപ്പമുള്ള ഒരു പോസ്റ്റ് ഇട്ടത് ആണ് ഇതിനു കാരണം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യം അതാണ്.
നടിയ്ക്ക് ടീനേജ് കഴിഞ്ഞ ഒരു മകൻ ഉണ്ടെന്ന് പലർക്കും അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇവര്‍ ശരിക്കും അമ്മയും മകനും തന്നെയാണോ എന്നാണ് പോസ്റ്റിനടിയിൽ പലരും സംശയമായി ചോദിക്കുന്നത്. ‘നിങ്ങള്‍ക്ക് ഇത്രയും വലിയ ഒരു മകന്‍ ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കണ്ടിട്ട് സഹോദരനെ പോലെയാണ് തോന്നുന്നത്. അവര്‍ സഹോദരങ്ങളാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ഇതിപ്പോള്‍ അമ്മയും മകനുമാണെന്ന് തോന്നുന്നില്ല. പക്ഷേ ഫേസ് കട്ട് ഒരേ പോലെയാണ്. ചിലപ്പോള്‍ ആങ്ങളയും പെങ്ങളും ആയിരിക്കാം’. ഇങ്ങനെയുള്ള രസകരമായ കമ്മെന്റുകളും പോസ്റ്റിനടിയിൽ കാണാം.
നടി സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ ഇതിൽ പങ്കുവെച്ചിരുന്നില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ പ്രേമിഅസ്‌ട്രോളജറായ വിനീത് ഭട്ട് എന്നയാളെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഉള്ള മകനാണ് പോസ്റ്റിലെ കഥാപാത്രം. ടീനേജ് പ്രായമൊക്കെ മറികടന്ന മകന്റെ പേര് മനുജിത് എന്നാണ്. ഇടയ്ക്കിടെ മകനോടൊപ്പം ചേര്‍ന്ന് രസകരമായ റീല്‍സ് നടി ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് നടിയിപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നടിയെക്കാളും ഹൈറ്റും, സിക്സ് പാക്ക് ബോഡിയുമൊക്കെയുള്ള മകന്‍ പ്രേമിക്കുണ്ടെന്ന് പറയുമ്പോൾ സന്തൂർ മമ്മിയാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. സംഭവം എന്തുതന്നെയായാലും പ്രേമിയ്ക്കും മകനും നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.