
ഇന്ത്യയില്‍ ജിഹാദ് നടത്തുമെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്. ഭീകരര്‍ 3 വ്യത്യസ്ത ഗ്രൂപ്പുകളായി അംഗത്വം എടുക്കുന്ന വീഡിയോയും ഐഎസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിരവധി ആണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ഐഎസ് ഭീകരന്‍ അബു തുറാബ് അല്‍ ഹിന്ദി വീഡിയോയില്‍ അവകാശപ്പെട്ടു. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടാനായി ഭീകരര്‍ വീഡിയോയില്‍ മുഖം മറച്ചിട്ടുണ്ട്. ട്രാക്കിംഗ് തടയുന്നതിനായി വീഡിയോയില്‍ സംസാരിക്കുന്ന ഭീകരരുടെ പിച്ചിലും മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ച്ച് 25ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ടെലഗ്രാമിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോ കശ്മീരില്‍ ചിത്രീകരിച്ചതാകാനാണ് സാധ്യത. വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്കുകളും മറ്റും ഉപയോഗിച്ച് വെടിവെപ്പ് പരിശീലിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കൊലപാതകമാണ് ഇവരുടെ ലക്ഷ്യം എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.