Spread the love

മുടികൊഴിച്ചിലും കഷണ്ടിയും ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. എന്ത് മരുന്ന് തേച്ചാലും മുടികൊഴിച്ചിലിന് ഒരു മാറ്റവുമില്ലെന്ന് പലരും പറഞ്ഞുകേട്ടിരിക്കും. എന്നാൽ വീട്ടിലുള്ള സാധങ്ങൾ ഉപയോഗിച്ച് തന്നെ മുടികൊഴിച്ചിലിന് പരിഹാരം കാണാവുന്നതാണ്. തക്കാളിയിലുണ്ട് പ്രതിവിധി.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

തക്കാളിയിൽ മുടിവളർച്ചയ്‌ക്കാവശ്യമായ വിറ്റാമിനുകളും മറ്റ് പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് മുടി വളർച്ചയ്‌ക്ക് ആവശ്യമായ പ്രോട്ടീനായി പ്രവർത്തിക്കുന്നു. വിറ്റാമിൻ എ, സെബം ഉത്പാദിക്കുകയും ഇത് മുടി ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുടി വരണ്ട് പൊട്ടുന്നത് കുറയ്‌ക്കുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടിക്ക് ബലം നൽകുന്നതിനും കനം കുറയുന്നത് തടയുകയും ചെയ്യുന്നു.

മുടികൊഴിച്ചിൽ അകറ്റാൻ തക്കാളി എങ്ങനെയെല്ലാം ഉപയോഗിക്കാം..

തക്കാളി ജ്യൂസ്

ഒരു തക്കാളി അരച്ചെടുക്കുക. പൾപ്പ് കളയുന്നതിനായി ഇത് അരിച്ചെടുക്കാം. ഇത് കഷണ്ടിയുള്ള ഭാഗങ്ങളിൽ പുരട്ടുക. മൃദുവായി മസാജ് ചെയ്ത് നൽകുക. 30 മിനിറ്റോളം വച്ച ശേഷം ചെറു ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

തക്കാളി ജ്യൂസും കറ്റാർവാഴയും

രണ്ട് ടേബിൾ സ്പൂൺ തക്കാളി ജ്യൂസിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. ഇത് രണ്ട് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കിയ ശേഷം തലയിൽ പുരട്ടാം. 45 മിനിറ്റ് വച്ച ശേഷം കഴുകി കളയാം..

തക്കാളി ജ്യൂസും ഉള്ളി നീരും

ഒരു ടേബിൾ സ്പൂൺ തക്കാളി ജ്യൂസിലേക്ക് 1 ടേബിൾ സ്പൂൺ ചെറുള്ളി നീര് ചേർത്ത് നന്നായി ഇളക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം..

Leave a Reply