സഹനടന്മാരുമായുള്ള ഗോസിപ്പ് വാർത്തകളുടെ എന്നും കല്ലേറ് കൊണ്ടിട്ടുള്ള നടികളാണ് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവരിൽ മിക്കവരും. ഇപ്പോൾ കുടുംബം കുട്ടികൾ ഒക്കെയായി ഹാപ്പി ലൈഫ് ഹാപ്പി വൈഫ് ആണെങ്കിലും മുൻപ് ലേഡി സൂപ്പർസ്റ്റാർ നയൻതാര അടക്കമുള്ള ടോപ് നടിമാർ വരെ ജനങ്ങളുടെ വിമർശനങ്ങൾക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്.
ഏറ്റവുമൊടുവിൽ തമിഴ് ഇൻഡസ്ട്രിയിലെ തന്നെ മറ്റൊരു തിരക്കേറിയ നടിയായ തൃഷയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് എത്തി പരിശ്രമങ്ങളിലൂടെ തെന്നിന്ത്യൻ സിനിമകളിൽ പ്രധാനപ്പെട്ട ഇടം നേടിയ തൃഷയ്ക്ക് പക്ഷെ ഗോസിപ്പുകളെ ചെറുക്കൽ അത്ര എളുപ്പമായിരുന്നില്ല. അതുതന്നെയാണ് ഈ കഴിഞ്ഞ ദളപതി വിജയിയുടെ പിറന്നാൾ ദിവസവും സംഭവിച്ചത്.
അമ്പതാം ജന്മദിനമാഘോഷിച്ച താരത്തിന് സിനിമാലോകത്തെ പലരും ആശംസകൾ അറിയിച്ചപ്പോൾ നടിയും ആശംസ അറിയിക്കുകയായിരുന്നു. എന്നാൽ ആശംസയ്‌ക്കൊപ്പം ഒരു ലിഫ്റ്റിൽ ഇരുവരും മാത്രം നിൽക്കുന്ന തരത്തിൽ എടുത്ത ഫോട്ടോ വൈറലായതോടെ കഥമാറി. വൈകാതെ പോസ്റ്റിനു താഴെ നടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ വന്നു നിറയാൻ തുടങ്ങി.
‘ഇതുപോലെ പുറത്ത് വിടാത്ത ചിത്രങ്ങള്‍ ഇനിയും ഉണ്ടാവുമല്ലോ? അതൊക്കെ എപ്പോഴാണ് വരിക’, ‘വിജയ്‌യുടെ കുടുംബ പ്രശ്നങ്ങൾക്ക് കാരണക്കാരിയായ ആ പ്രമുഖ നടി നിങ്ങളാണോ?’, ‘തൃഷ ഇനിയും വിവാഹിതയാവാതെ നില്‍ക്കുന്നതിന്റെ കാരണം നിങ്ങളാണോ വിജയ്?’, തുടങ്ങിയ രീതിയിലുള്ള മോശം കമന്റുകളും ഒഴുകിയെത്താൻ തുടങ്ങി.
ആ അവസരത്തിൽ നടി പ്രതികരിച്ചില്ലെങ്കിലും വിമർശിച്ചവർക്കും പരിഹസിച്ചവർക്കും കുറിക്കുകൊള്ളും വിധം രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോൾ. ‘എന്തെങ്കിലും ധരിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം എന്നുണ്ടെങ്കില്‍, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ഭാരമാണ്’ എന്നാണ് പുതിയ ചിത്രങ്ങള്‍ക്കൊപ്പം തൃഷ കൃഷ്ണന്‍ കുറിച്ചത്. ഇതോടെ തൽക്കാലം വിഷയത്തിൽ നടിയുടെ സ്റ്റാൻഡ് വ്യക്തമാണെന്നും മറ്റുള്ളവരെ കാര്യമറിയാതെ വിമർശിക്കുന്നത് ശെരിയല്ലെന്നുമാണ് പോസ്റ്റിനു പിന്തുണയുമായെത്തിയ ആരാധകരിൽ ചിലർ പറയുന്നത്.