ഇന്ത്യന്‍ സിനിമയിലെതന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മലയാള ചിത്രം മാര്‍ക്കോയുടേത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മാര്‍ക്കോ മറുഭാഷാ പ്രേക്ഷകരുടെ തിയറ്റര്‍ കാഴ്ചയിലേക്കും എത്തി. എത്തിയെന്ന് മാത്രമല്ല ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ മികച്ച കളക്ഷനും നേടി. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് മാര്‍ക്കോ നേടിയത്. 10 കോടിക്ക് മുകളിലാണ് ഹിന്ദി പതിപ്പ് നേടിയത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
നടന്‍ ചിയാന്‍ വിക്രവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. വി മോഡ് എന്ന് മാത്രമാണ് ചിത്രങ്ങള്‍ക്ക് ഉണ്ണി ക്യാപ്ഷന്‍ ആയി കുറിച്ചിരിക്കുന്നത്. മാര്‍ക്കോ രണ്ടാം ഭാഗത്തില്‍ വിക്രം ഉണ്ടാവുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദും കഴിഞ്ഞ ദിവസം വിക്രത്തെ കണ്ടിരുന്നു. ഉണ്ണി മുകുന്ദന്‍റെ പുതിയ പോസ്റ്റിന് താഴെ മാര്‍ക്കോ 2 ല്‍ വിക്രത്തെ ഉറപ്പിച്ച മട്ടിലാണ് ആരാധകരുടെ പ്രതികരണം.