Spread the love
ഇന്ത്യയിലെ ആദ്യത്തെ Multi Disciplinary Cultural Centre മുംബൈയിൽ

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി കൾച്ചറൽ സെന്‍റര്‍ മുംബൈയില്‍. നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍റര്‍ (Nita Mukesh Ambani Cultural Centre –NMACC) എന്ന് പേര് നല്‍കിയിരിക്കുന്ന സംരംഭം മുംബൈ ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ സംസാ്കാരിക മേഖലയില്‍ ഒരു നാഴികക്കല്ലായി മാറുന്ന കള്‍ച്ചറല്‍ സെന്‍റര്‍ തന്‍റെ അമ്മയും വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകയും കലാ സ്നേഹിയുമായ നീതാ അംബാനിയ്ക്ക് സമര്‍പ്പിക്കുന്നതായി ഇഷാ അംബാനി പറഞ്ഞു.

മൂന്ന് നിലകളുള്ള ഈ കെട്ടിടം ദൃശ്യകലാ പ്രകടനത്തിനും ഇടം നൽകും. ദി ഗ്രാൻഡ് തിയേറ്റർ, ദി സ്റ്റുഡിയോ തിയേറ്റർ, ദി ക്യൂബ് എന്നിവയെല്ലാം ദൃശ്യകലകളുടെ അവതരണത്തിനായി ഒരുക്കിയിരിക്കുന്ന ഇടങ്ങളാണ്. ഇന്ററ്റിമേറ്റ് സ്‌ക്രീനിംഗുകള്‍ക്കും മികച്ച സംവാദങ്ങള്‍ക്കും മുതൽ മള്‍ട്ടി ലിഗ്വല്‍ പ്രോഗ്രാമിംഗും അന്തർദ്ദേശീയ പ്രൊഡക്ഷനുകളും വരെ സാധ്യമാക്കും വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. 2023 മാര്‍ച്ച് 31ന് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളോടെയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ പ്രവര്‍ത്തനമാരംഭിക്കുന്നത്.

Leave a Reply