പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഐസിഎസ് (ISIS) ചാവേറിനെ പിടികൂടിയതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) അധികൃതർ. “ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യൻ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയിൽ പറഞ്ഞു.”2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, തുർക്കിയിൽ വെച്ചാണ് ഐഎസ് നേതാക്കൾ ഇയാളെ ചാവേറായി റിക്രൂട്ട് ചെയ്തത്. ടെലിഗ്രാം ആപ്പിലൂടെയായിരുന്നു പ്രബോധന ക്ലാസുകൾ. ഇസ്താംബൂളിലെ സ്വകാര്യ കൂടിക്കാഴ്ചകൾ വഴിയും വിവരങ്ങൾ കൈമാറിയിരുന്നതായി സ്ഥിരകരിച്ചതായി. പിന്നാലെ ചാവേറായി തെരഞ്ഞെടുക്കപ്പെട്ടയാൾ ഐഎസിന്റെ അമീറിനോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. അതിനുശേഷം, റഷ്യയിലേക്ക് പോകാനും ആവശ്യമായ രേഖകൾ പൂർത്തിയാക്കാനും ഇന്ത്യയിലേക്ക് പറക്കാനും ഭീകരാക്രമണം നടത്താനും ചുമതല നൽകി . റഷ്യൻ സുരക്ഷാ ഏജൻസി പ്രസ്താവനയിൽ പറയുന്നു.അന്വേഷണ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട സൈബർസ്പേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരികയാണ്.