റഷ്യയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറിന് സസ്പെൻഷനിലായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് നൂപുർ ശർമയെ കൊലപ്പെടുത്തുക എന്ന ദൗത്യമാണ് ഉണ്ടായിരുന്നതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.തുർക്കി വംശജനായ അസമോവ് എന്നയാളാണ് റഷ്യയിൽ പിടിയിലായ ചാവേർ.പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വിസ ലഭിക്കുന്നതിനായാണ് ഇയാൾ റഷ്യയിലേക്ക് വന്നത്. ഓൺലൈൻ വഴിയാണ് ഐസിസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതെന്നും ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ലെന്നും അസമോവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. രണ്ടാം ഘട്ട ഓപ്പറേഷന്റെ ഭാഗമായാണ് തന്നെ റഷ്യയിലേക്ക് അയച്ചതെന്ന് അസമോവ് പറയുന്നു.കിർഗിസ്ഥാനിൽ നിന്നും ഉസ്‌ബെക്കിസ്ഥാനിൽ നിന്നുമുള്ള രണ്ട് ചാവേറുകൾ ഇന്ത്യയിൽ ഭീകരാക്രമണത്തിന് സജ്ജമാണെന്ന് വിദേശ ഏജൻസി ഇന്ത്യയിലെ സുരക്ഷാ ഏജൻസിയെ അറിയിച്ചിരുന്നു.