പനാജി: ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് മഞ്ഞപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒരു ഗോളിന്റെ കൂടെ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് കൊമ്പന്‍മാര്‍ക്കായി ഇന്ന് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ജെംഷഡ്പൂര്‍ തിരിച്ചടിച്ചു.
പ്രണോയ് ഹോള്‍ദര്‍ ആണ് ജെംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തത്.തുടര്‍ന്ന് കിടഞ്ഞ് പരിശ്രമിച്ചിട്ടും കൊമ്പന്‍മാര്‍ക്കെതിര സ്‌കോര്‍ ചെയ്യാന്‍ ജെംഷഡ്പൂരിനായില്ല. ഒടുവില്‍ മഞ്ഞപ്പട ഫൈനലില്‍ പ്രവേശിച്ചു.