Spread the love
ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്

ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന യെയ്ർ ലാപിഡ് പരാജയം സമ്മതിച്ചു.ഇസ്രായേൽ ജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും വേണ്ടി നെതന്യാഹുവിന് വിജയം നേരുന്നുവെന്ന് അഭിനന്ദിച്ച് ലാപിഡ് പരാജയം സമ്മതിക്കുകയായിരുന്നു.ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം നവംബർ 9നകമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് ഫലത്തിന് നവംബർ 23 വരെ അപ്പീൽ നൽകാനും അവസരമുണ്ട്. ഔദ്യോഗിക ഫലങ്ങൾ പുറത്തുവിട്ട ശേഷം അത് പ്രസിഡന്റ് ഐസക് ഹെർസോഗിന് കൈമാറുകയും ഭൂരിപക്ഷം നേടിയവർക്ക് സർക്കാർ രൂപീകരണത്തിനുള്ള ചുമതല നൽകുകയും ചെയ്യും.നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടക്കുന്നത്. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ബെഞ്ചമിൻ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്.

Leave a Reply