Spread the love

ഒരാഴ്ച്ചയോളമായി തുടർന്നുകൊണ്ടിരുന്നു സംഘർഷത്തിന് വിരാമം.ഗസായിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി.

വെടിനിർത്തൽ ആഹ്വാനവുമായി ഇസ്രയേലും, ഹമാസും; സംഘർഷത്തിന് വിരാമം.

വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഉപാധികളില്ലാതെ വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും അറിയിച്ചു.രാത്രി വൈകി ചേർന്ന സുരക്ഷാ ക്യാബിനറ്റിൽ ആണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെയാണ് ഒരാഴ്ചയോളം പിന്നിട്ട ഇസ്രയേൽ- പാലസ്തീൻ പോരാട്ടത്തിന് വിരാമമായത്.

എന്നാൽ ഇതിനു പിന്നാലെ ഇസ്രയേലിന്റെ വിശദീകരണവുമെത്തി. ഈജിപ്ത് മുൻകൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോടു സഹകരിക്കുക യാണെന്നും,സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും,ചാരസംഘടനയായ മൊസ്സാദിന്റെയും അടക്കമുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. പിന്നാലെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രായേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹുമായി ഫോണിൽ സംസാരിക്കുകയും, സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പാലസ്തീന്റെ ജയമാണെന്നും പ്രതികരിച്ചു.ഇരു വിഭാഗങ്ങളുടെയും പ്രഖ്യാപനത്തിനുശേഷം ഗാസയിൽ വീണ്ടും ആക്രമണം നടന്നതായാണ് വിദേശ വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. എന്നാൽ സംഘർഷത്തിൽ ഇതിനോടകം 100 കുട്ടികളും, സ്ത്രീകളും ഉൾപ്പെടെ 232 പേർ ഗാസയിലും,12 പേർ ഇസ്രയേലും കൊല്ലപ്പെട്ടു.വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ 11 ദിവസത്തോളമായി തുടർന്നു വന്നിരുന്ന സംഘർഷത്തിനാണ് വിരാമമായത്.

Leave a Reply