ഗാസാ: ആക്രമണം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തേയും നിരസിച്ചുകൊണ്ട് പാലസ്തീനിൽ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ സമയമെടുക്കുമെന്നും, എന്നാൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇസ്രയേലി യുദ്ധവിമാനങ്ങൾ വീണ്ടും ഗാസയിൽ വ്യെമാക്രമണം ശക്തമാക്കി. ആക്രമണത്തെ നേതാ
നെനന്യഹു ന്യായീകരിക്കുകയും ചെയ്തു. തിങ്ങിനിറഞ്ഞ ജനവാസ മേഖലയായ ഗാസയിൽ മൂന്നു കെട്ടിടസമുച്ചയങ്ങൾ ആണ് ഇതിനോടകം അക്രമത്തിൽ തകർന്നത്. ഗാസ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ
10 കുട്ടികളും,14 സ്ത്രീകളും ഉൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു.
80 തവണ യുദ്ധവിമാനങ്ങൾ ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹമാസ് ചീഫ് സെക്രട്ടറിയുടെ വീടും, ഗാസയിലെ വൈദ്യുത വിതരണ ശൃംഖലയും ആക്രമണത്തിൽ തകർന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 58 കുട്ടികളടക്കം 197 പേരാണ് കൊല്ലപ്പെട്ടത്.