ഇസ്രയേൽ -പലസ്തീൻ സംഘർഷം ഒഴിവാക്കാൻ ലോകരാജ്യങ്ങൾ
ശ്രമം നടത്തുന്നതിനിടെ ഗാസയിലും, ഖാൻ യൂനിസിലും വ്യെമാക്രമണം തുടർന്ന് ഇസ്രയേൽ. പാലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധവി ബസം ഇസ അടക്കമുള്ള നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഹമാസും ഇത് സ്ഥിതീകരിച്ചു.
സംഘർഷം മൂർച്ഛിച്ചതി നു പിന്നാലെ ഗാസയിൽ 49 പേരും, ഇസ്രായേൽ മലയാളി നഴ്സ് അടക്കം ആറു പേരും മരിച്ചിരുന്നു. ഇന്നലെ മാത്രം ഗാസയിൽ കൊല്ലപ്പെട്ടത് 14 കുട്ടികൾ ഉൾപ്പെടെ 26 പേരാണ്.
നിരവധി രാജ്യങ്ങൾ സമാധാനാഹ്വാനവുമായി രംഗത്തെത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചർച്ചകൾ തുടരുകയാണെന്ന് യുഎൻ പ്രതിനിധി ടോർ വെന്നസലാൻഡ് അറിയിച്ചു. ഗാസയിൽ ഒരു പാർപ്പിട സമുച്ചയം പൂർണമായും ഒന്ന് ഭാഗികമായും തകർന്നതായി ഇസ്രായേൽ അധികൃതർ പറഞ്ഞു.
ഇതിനിടെ സംഘർഷത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കാൻ നടത്തിയ യുഎൻ
സമിതിയുടെ നീക്കം യുഎസ് തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ പ്രസ്താവന ഇറക്കുന്നത് പരിഹാര പ്രശ്നങ്ങൾക്ക് തടസ്സമാകുമെന്ന നിലപാടിലാണ് യുഎസ്.ഇതിനിടയിൽ ഇരുവിഭാഗങ്ങളും സംഘർഷം ഒഴിവാക്കണം എന്ന ആവശ്യവുമായി ഇന്ത്യയും രംഗത്തുവന്നിരുന്നു.